കോഴിക്കോട്: നഗരം ഇനി കൂടുതൽ അഴകുള്ളതാകും, വൃത്തിയും വെടിപ്പുമുള്ള നഗരമാക്കി കോഴിക്കോടിനെ മാറ്റാൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ ട്വിൻ ബിന്നുകൾ സ്ഥാപിച്ച് തുടങ്ങി. ഭട്ട് റോഡിനു സമീപത്തെ ബീച്ചിലാണ് നിലവിൽ ട്വിൻബിന്നുകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലുൾപ്പെടെ കോർപറേഷനുള്ളിൽ വിവിധയിടങ്ങളിലായി 900 ബിന്നുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുക. പിന്നീട് നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലും മാലിന്യപ്രശ്‌നത്തിന് പരിഹാരമായി ട്വിൻ ബിന്നുകളെത്തും. റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ സി.സി.ടി.വി ക്യാമറകളും സജ്ജീകരിക്കും.
മാലിന്യം വേർതിരിച്ചിടാം
മഴയത്തും വെയിലത്തും കേടുകൂടാതിരിക്കാൻ ഉയർന്ന ക്വാളിറ്റിയിൽ സ്‌റ്റെയിൻലസ് സ്റ്റീലുപയോഗിച്ചാണ് ബിന്നുകൾ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ബിന്നുകൾ ഒരുമിച്ചുള്ള സംവിധാനാമാണ്. ഒന്നിൽ ജൈവ മാലിന്യങ്ങളും അടുത്തതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കാം. ഒരുകോടിരൂപയാണ് ബിന്നുകൾക്കായി കോർപ്പറേഷൻ ചെലവഴിച്ചത്. എല്ലാദിവസവും കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾ മാലിന്യമെടുത്ത് ബിന്നുകൾ വൃത്തിയാക്കും. മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ജൈവ, അജൈവ മാലിന്യങ്ങളെ വേർതിരിക്കാനാണ് കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾ ഏറ്റവും ബുദ്ധിമുട്ടുന്നത്. ബുന്നുകൾ സ്ഥാപിക്കുന്നതോടെ പ്രശ്നത്തിന് ഈ പരിഹാരമാകും.
''നഗരത്തെ വൃത്തിയായി സൂക്ഷിക്കാനാണ് ഇത്രയും വിലയേറിയതും ഉറപ്പുള്ളതുമായ ബിന്നുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതിൽ ജനങ്ങളുടെ പൂർണ പങ്കാളിത്തവും സന്നദ്ധതയും ആവശ്യമാണ്. ഉദ്ഘാടനത്തേക്കാൾ പ്രധാനം ബിന്നുകൾ കൃത്യമായി സ്ഥാപിക്കുക എന്നതിനാണ്. ഈ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻതന്നെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും
ഡോ. എസ്. ജയശ്രീ (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)
സ്ഥാപിക്കുന്നത് 900 ബിന്നുകൾ
ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
വിവിധയിടങ്ങളിലായി 900 ബിന്നുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |