SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ശോചനീയാവസ്ഥയിൽ തേനാക്കുഴി - കപ്പുറം റോഡ് കഠിനം കഠിനം ഈ റോഡു യാത്ര

wwwww
റോഡ്

ബാലുശ്ശേരി: ശോചനീയാവസ്ഥയിൽ തേനാക്കുഴി - കപ്പുറം റോഡ്. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് വെട്ടിയിട്ടിട്ട് ഒരു വർഷത്തിലേറെയായി. പൈപ്പിടൽ പൂർത്തിയാവുമ്പോൾ റോഡ് ടാറിംഗ് നടത്തി പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഇവർ തിരിഞ്ഞു നോക്കിയിട്ടില്ല. മഴയും പെയ്തതോടെ റോഡാകെ തകർന്നു. പല തവണ ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ വീണ് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൈപ്പ് ലൈൻ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ചെങ്കിലും പിന്നീട് പെയ്ത മഴയിൽ ഒലിച്ചു പോവുകയായിരുന്നു. റോഡിലെ മെറ്റൽ ഇളകി കാൽ നട പോലും സാദ്ധ്യമല്ലാത്ത വിധമായിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രീയമായ പ്രവൃത്തി കാരണം ഒരു മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനില്ക്കുന്ന അവസ്ഥയാണ്. തേനാക്കുഴി - കപ്പുറം റോഡ് തുടങ്ങുന്ന തേനാക്കുഴി ഭാഗത്ത് വെള്ള മൊഴുക്കിനെ തടയും വിധമാണ് ഗ്യാസ് പൈപ്പ് ലൈൻ കണക്ഷൻ ബോക്സ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി തവണ ഈ ബോക്സ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മാറ്റി സ്ഥാപിച്ചില്ല. ശിവപുരം എസ്.എം.എം.എ.യു.പി. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്. ഉടൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാ
ണ് നാട്ടുകാരുടെ ആവശ്യം.

" പ്രവൃത്തി തുടങ്ങിയ സമയത്ത് തന്നെ പല ഭാഗത്തും ആവശ്യത്തിലധികം റോഡിൽ കുഴിച്ചിട്ടുണ്ട്. പൈപ്പിട്ട് കഴിഞ്ഞ് റോഡ് പൂർവസ്ഥിതിയിലാക്കാനാവശ്യമായ നടപടികൾ ഇതുവരെ സ്വീകരിച്ചില്ല.

എത്രയും പെട്ടന്ന് റോഡ് ഗതാഗത യോഗ്യമാക്കി പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണം"

ടി.പി സദാനന്ദൻ,

പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL