SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

പൊതു ടോയ്‌ലറ്റുകളുടെ വൃത്തി ഒട്ടും കുറയേണ്ട...

nss
മാവൂർറോഡ് കെ.എസ്.ആർ.ടി.സി പരിസരത്ത് പദ്ധതിയുടെ ഭാഗമായ ബ്രോഷർ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: 'പേ ആൻഡ് യൂസ് ടോയ്ലറ്റ് ' ഉൾപ്പെടെ നഗരത്തിലെ പൊതുവും സ്വകാര്യവുമായ ടോയ്ലറ്റുകളുടെ ശുചിത്വം ഉറപ്പിക്കാൻ പരിശോധനയുമായി ജില്ലാ ശുചിത്വ മിഷൻ. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് യൂണിറ്റുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 12വരെ തുടരുന്ന പരിശോധനയ്ക്ക് ഇന്നലെ മാവൂർ റോഡ് ഭാഗങ്ങളിൽ തുടക്കമായി.ജില്ലയിലെ 14 ടൗണുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന. ഇവിടങ്ങളിലെ പൊതു ടോയ്ലറ്റുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മാളുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ടോയ്ലറ്റുകളാണ് പരിശോധിക്കുക.

മലബാർ ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ ആദ്യഘട്ട പരിശോധനയ്ക്ക് നേതൃത്വം നൽകി. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എം.ഗൗതമൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, റഫീഖ് വി, സി.കെ സരിത്ത്, പ്രോഗ്രാം ഓഫീസർമാരായ സുരേഷ് പുത്തൻ പറമ്പിൽ, ഐശ്വര്യ ടി.കെ തുടങ്ങിയവർ പ്രസംഗിച്ചു

കളക്ടർക്ക് റിപ്പോർട്ട് നൽകും

പരിശോധനകളിൽ വൃത്തിയാക്കേണ്ടതും അടച്ചുപൂട്ടേണ്ടതുമായ ടോയ്‌ലറ്റുകളെക്കുറിച്ച് ജില്ലാകളക്ടർക്കും സംസ്ഥാ ശുചിത്വമിഷനും റിപ്പോർട്ട് സമർപ്പിക്കും. നടപടികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സ്വീകരിക്കേണ്ടത്.

'പൊതു ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പണം വാങ്ങുമ്പോഴും പലതിന്റെയും അവസ്ഥ പരിതാപകരമാണ്. പൊട്ടിപ്പൊളിഞ്ഞ ക്ലോസറ്റും പ്രവർത്തിക്കാത്ത ഫ്ലഷും അടയാത്ത വാതിലുകളുമാണ് പലയിടത്തും. വെള്ളമില്ലാത്ത ടോയ്ലറ്റുകളും നിരവധിയുണ്ട്. ഇത്തരമൊരു അവസ്ഥയ്ക്ക് പരിഹാരം തേടിയാണ് 'ടോയ്‌ലറ്റ് സ്പീക്‌സ്' പദ്ധതിയുമായി ശുചിത്വമിഷൻ രംഗത്തെത്തിയിരിക്കുന്നത്' സി.കെ.സരിത്ത്, അസി.കോ-ഓർഡിനേറ്റർ, ജില്ലാ ശുചിത്വമിഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL