SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ബേപ്പൂർ വാട്ടർ ഫെസ്റ്റ് മിനി മാരത്തൺ 22ന്

waterfest
ബേപ്പൂർ വാട്ടർ ഫെസ്റ്റ്

ബേപ്പൂർ : ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ പ്രചാരണാർഥം 22ന് സംഘടിപ്പിക്കുന്ന മിനി മരത്തണിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. 20 വയസ് തികഞ്ഞവർക്ക് പങ്കെടുക്കാം. കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂർ വരെ 13 കിലോമീറ്ററാണ് മിനി മാരത്തൺ. രാവിലെ ആറു മണിക്ക് മാരത്തൺ ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളുണ്ടാവും. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് 7000 രൂപ, 5000 രൂപ, 3000 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് നൽകും. മാരത്തണിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ടീഷർട്ടും ഫിനിഷ് ചെയ്യുന്നവർക്ക് മെഡലും സമ്മാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 8304941093 എന്ന നമ്പറിലോ https://forms.gle/7E4RBabbmidB71Xq5 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം. 27, 28, 29 തിയതികളിലാണ് ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ് നാലാം സീസൺ വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL