കോഴിക്കോട്: രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങൾക്കെതിരായ സംഘപരിവാർ നീക്കത്തെ ചെറുക്കാൻ മുസ്ലിം ലീഗ് മുന്നിലുണ്ടാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. 1991ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ, ഷാഹി മസ്ജിദ് വെടിവെപ്പ് ഇരകൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നീതി ജാഥയുടെ സമാപന സമ്മേളനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭലിലെ സംഭവ വികാസങ്ങൾ നിർഭാഗ്യകരമാണ്. മതങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. ആരാധനാലയ സംരക്ഷണ നിയമം സംബന്ധിച്ച കേസിൽ മുസ്ലിം ലീഗ് കക്ഷി ചേരും. മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നീക്കം നിഗൂഢമാണ്. സാമുദായിക സൗഹാർദ്ദത്തിനാണ് ലീഗ് മുൻഗണന നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഫിറോസ്, വി.കെ.ഫൈസൽ ബാബു, എ.ഷിജിത്ത് ഖാൻ, എം.എ.റസാഖ് , ടി.ടി.ഇസ്മായിൽ, എൻ.സി അബൂബക്കർ, ടി.പി.അഷ്റഫലി, ആഷിഖ് ചെലവൂർ, കെ.കെ.നവാസ്, സി.കെ.ഷാക്കിർ, സാജിദ് നടുവണ്ണൂർ, ടി.പി.എം.ജിഷാൻ, അഡ്വ.ഫാത്തിമ തഹ്ലിയ,കെ.എം.എ റഷീദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |