SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

എൻ.ഐ.ടിയിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

kunnamangalamnwewws
കോഴിക്കോട് എൻ.ഐ.ടിയിൽ നടന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിലെ പാനൽ ചർച്ച

കുന്ദമംഗലം: ലോകമെമ്പാടുമുള്ള അക്കാഡമിക്, ഗവേഷണ, വ്യവസായ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ആവേശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് പ്രിസിഷൻ, മെസോ, മൈക്രോ, നാനോ എൻജിനീയറിംഗ് ത്രിദിന അന്താരാഷ്ട്ര സമ്മേളനം (COPEN13) എൻ.ഐ.ടി.സി യിൽ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 15 പ്രഭാഷണങ്ങൾ, 30 ലധികം സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ എന്നിവ നടന്നു. വിവിധ പ്രമുഖ സ്ഥാപനങ്ങളായ എസ്.റ്റി.ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് , ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ഹൈദരാബാദ്, ഐ.എം.ടി.എം.എ ബെംഗളൂരു, ഡി .ആർ.ഡി.എൽ, എൻ.ഐ.ടി വാറങ്കൽ, അമൃത ഹോസ്പിറ്റൽ കൊച്ചി എന്നിവയുൾപ്പെടെയുള്ള ഫാക്കൽറ്റികളും പ്രൊഫഷണലുകളും പാനൽ ചർച്ചകളിൽ പങ്കെടുത്തു. അവസാന ദിനമായ ഇന്നലെ എട്ട് കീനോട്ടുകൾക്ക് പുറമെ, ബഹിരാകാശ നിർമ്മാണത്തിന്റെ വെല്ലുവിളികളെക്കുറിച്ച് തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. സമാന്തര സെഷനുകളിൽ, യുവ ഗവേഷകരുടെ 100 പോസ്റ്റർ അവതരണങ്ങളും 300- ലധികം ഓറൽ അവതരണങ്ങളും നടന്നു. പ്രിസിഷൻ എഞ്ചിനീയറിംഗ് മേഖലയിലെ നൂതന ആശയങ്ങളും അത്യാധുനിക മുന്നേറ്റങ്ങളും പ്രദർശിപ്പിക്കപ്പെട്ടു. എൻ.ഐ.ടിയിൽ ഇന്ന് പോസ്റ്റ് കോൺഫറൻസ് ശിൽപശാലയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL