കുന്ദമംഗലം: മർകസിൽ നടന്ന 'തജ്ദീദ്' മഹല്ല് സാരഥി സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി സോൺ പരിധിയിലെ 78 മഹല്ലുകളിൽ നിന്നായി 350 ലധികം ഭാരവാഹികൾ പങ്കെടുത്തു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. മുഹമ്മദലി സഖാഫി വള്ളിയാട് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി, ഹസൈനാർ ബാഖവി, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അക്ബർ ബാദുഷ സഖാഫി, അബ്ദുലത്വീഫ് സഖാഫി പെരുമുഖം, ഇഖ്ബാൽ സഖാഫി എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |