മേപ്പയ്യൂർ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി .സി. സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി .രാമച ന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യുട്ടീവ് മെമ്പർ കെ.പി.വേണു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ നീലാംബരി, കെ .അഷറഫ്, ശ്രീനിലയം വിജയൻ, സുധാകരൻ പറമ്പാട്ട്, ടി.കെ.ഗോപാലൻ, പി.അശോകൻ, എ. അർഷാദ് പ്രസന്നകുമാരി, മൂഴിക്കൽ കെ ശ്രീകുമാർ ,എം.പി.കുഞ്ഞികൃഷ്ണൻ, പി.പി.ഗോപാലൻ, പി.കെ.ബീന എന്നിവർ പ്രസംഗിച്ചു. കെ.കെ ദാസൻ, ഷബീർ ജന്നത്ത്, ഒ.കെ.ചന്ദ്രൻ, ജിഷ മാടായി, ശശി ഊട്ടേരി, ശശി പാറോളി, എം .കെ .സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |