ചാത്തമംഗലം: കുറ്റാന്വേഷണ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തിയതിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ ഉദ്യോഗസ്ഥൻ ഒ. മോഹൻദാസിനെ ചാത്തമംഗലം പൊതുജന വായനശാല അനുമോദിച്ചു. അനുമോദന ചടങ്ങ് കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷീസ സുനിൽകുമാർ, ചൂലൂർ നാരായണൻ, ടി.കെ. സുധാകരൻ, കെ.കെ. സദാനന്ദൻ, എം.ടി. വിനോദ്, നാസർ ചാത്തമംഗലം, കെ.കെ. ഗോപൻ, എം.കെ. വേണു, സി. പ്രേമൻ, റഷീദ് പാലാട്ടുമ്മൽ, എൻ. സുരേഷ്, പ്രകാശൻ പുൽപറമ്പിൽ, എ.പി. മുരളീധരൻ, എം.കെ. പ്രജീഷ്കുമാർ,ഒ. മോഹൻദാസ്, ഷാജു കുനിയിൽ,എം.വി. ഷാജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |