ബാലുശ്ശേരി: 'സപ്തദിന ക്യാമ്പിന്റെ മുന്നോടിയായി വിഭവ സമാഹരണം തനതായ രീതിയിൽ നടത്തി കോക്കല്ലൂരിലെ എൻ. എൻ. എസ്. വോളന്റിയർമാർ. കൊടുക്കൽ, വാങ്ങലുകൾ അന്യം നിന്ന് പോവുന്ന ഈ കാലഘട്ടത്തിൽ എൻ.എൻ. എസ്. പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകിയ കലവറനിറക്കൽ പദ്ധതി ശ്രദ്ധേയമായി. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്നാണ് വിഭവങ്ങൾ കൊണ്ടുവന്നത്. 20 കിലോഗ്രാം അരി നൽകി പ്രിൻസിപ്പൽ എൻ.എം നിഷ പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ.എസ്. ലീഡർ അഭിരാമി ഗിരീഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |