SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ വിഷമം കലർന്ന സന്തോഷം: പാർവതി തിരുവോത്ത്

parvathi
വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിൽ 'അവൾ ചരിത്രമെഴുതുകയാണ്' എന്ന സെഷനിൽ മാദ്ധ്യമപ്രവർത്തക അന്ന എം വെട്ടിക്കാടുമായി പാർവതി തിരുവോത്ത് സംസാരിക്കുന്നു

മാനന്തവാടി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഘട്ടത്തിൽ തനിക്കുണ്ടായത് വിഷമം കലർന്നുള്ള സന്തോഷമാണെന്ന് നടി പാർവതി തിരുവോത്ത് . വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിൽ 'അവൾ ചരിത്രമെഴുതുകയാണ്' എന്ന സെഷനിൽ മാദ്ധ്യമപ്രവർത്തക അന്ന എം വെട്ടിക്കാടുമായി സംസാരിക്കുകയായിരുന്നു പാർവതി.ആദ്യ പത്ത് വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചു തീർക്കണമെന്നും വയസ് കൂടുന്തോറും സ്ത്രീകൾക്ക് സിനിമയിൽ അവസരം കുറയുമെന്നാണ് സിനിമാമേഖലയിലേക്ക് കടന്നു വരുമ്പോൾ സ്ത്രീകൾക്ക് കിട്ടുന്ന ഉപദേശമെന്ന് പാർവതി പറഞ്ഞു.

സ്ത്രീകൾ 'ഫ്രഷ്'' ആയിരിക്കണമെന്ന കാഴ്ചപ്പാട് പുരുഷ മേധാവിത്വ സമൂഹത്തിന്റേതാണ്. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെ ഉണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്ല്യു.സി.സി യും കൂട്ടായ പ്രവർത്തനങ്ങളും. സ്ത്രീ കൂട്ടായ്മയ്ക്ക് സാദ്ധ്യതയുണ്ടാകുമെന്ന് ഡബ്ല്യു.സി.സിക്ക് മുന്നേ കരുതിയിരുന്നില്ലെന്നും പാർവതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL