ബാലുശ്ശേരി: നീർചാലുകളുടെയും ജലസ്രോതസുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ തുടക്കം കുറിച്ച 'ഇനി ഞാൻ ഒഴുകട്ടെ ജനകീയ ക്യാമ്പയിന് ബാലുശ്ശേരി പഞ്ചായത്തിൽ തുടക്കം. വാർഡ് അഞ്ചിൽ പന്നിയടപ്പൻ പാലം കോലാടത്ത് പാലം തോട് ശുചീകരിച്ച് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ആർ. പി കൃഷ്ണപ്രിയ എം. പി പദ്ധതി വിശദീകരിച്ചു. തെഴിലുറപ്പ് അക്രഡിറ്റഡ് എൻജിനിയർ രാജശ്രീ പി.വി സ്വാഗതം പറഞ്ഞു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് 'ഇനി ഞാൻ ഒഴുകട്ടെ'ക്യാമ്പയിൻ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |