കൊയിലാണ്ടി: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ഭവൻ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദി, വാർഡ് കൗൺസിലർമാരായ രത്നവല്ലി, വി .പി. ഇബ്രാഹിംകുട്ടി, ഭവിത, സിന്ധു സുരേഷ്, വൈശാഖ്, സുധാകരൻ, എ.അസീസ്, സുനിലേശൻ, യു.കെ.രാജൻ, മണി, സത്താർ, ബഷീർ എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് പി സ്വാഗതവും അസി. ഫിഷറീസ് ഡയറക്ടർ ശ്രീജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |