കുറ്റ്യാടി: കുടിശ്ശികയായി കിടക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )കച്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി ടി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് കാപ്പുമ്മൽ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി സുനിൽ പാലോറ റിപ്പോർട്ട് അവതരിപ്പിച്ചു കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം വി.പി.നാണു പരിപാടികൾ വിശദീകരിച്ചു. ഭാരവാഹികൾ: സുനിൽ പാലാറ (സെക്രട്ടറി) ,കെ. സുരേഷ് ബാബു (പ്രസിഡന്റ് ) ,പി. അംബുജാക്ഷൻ (ട്രഷറർ) , മനോജൻ ചോലായി (വൈസ് പ്രസിഡന്റ്), പി.പി. പ്രേമ (ജോ.സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |