മുക്കം: സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻസ് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ടി.വി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശരീഫ് പാലോളി, പി. സി. കിഷോർ, ജമാലുദ്ദീൻ, രജീഷ് വെഴക്കാട്ട്,സക്കീർ ഹുസൈൻ, രമേശ്, ഭാനുമതി, റുക്‌സാന എന്നിവർ പ്രസംഗിച്ചു. സിജി തോമസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഉസ്മാൻ (പ്രസിഡന്റ്), സിജി തോമസ് (സെക്രട്ടി ), സക്കീർ ഹുസൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |