SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

ഓട്ടോമൊബൈൽ എംപ്ലോ. യൂണി. കുടുംബ സംഗമം

auto
ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ

വടകര: ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനാചരണം ഇന്ന് വടകര ശാദിമഹൽ ഓഡി റ്റോറിയത്തിൽ നടക്കും. സ്പെയർ എക്സ്പോ, കലാപരിപാടികൾ എന്നിവയുണ്ടാകും. രാവിലെ പത്തിന് ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം കെ.ജെ.സ്റ്റാലിൻ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടുമണിമുതൽ കലാപരിപാടികൾ ആരംഭിക്കും. 15 ലക്ഷത്തോളംപേർ ജോലിചെയ്യുന്ന മേഖലയായിട്ടും ക്ഷേമനിധി, മറ്റു സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.അശോകൻ, കൺവീനർ വി.വി.ദാമോദരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.ദാമു, കെ.കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഇന്ന് സംഘടനയ്ക്ക് കീഴിലെ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL