കുറ്റ്യാടി: കൃഷി വകുപ്പിന് കീഴിൽ കുന്നുമ്മൽ തൂണേരി ബ്ലോക്ക് പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന ഗ്രാമദീപം വിപണനകേന്ദ്രം നരിക്കൂട്ടും ചാലിൽ പ്രവർത്തനം ആരംഭിച്ചു. ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്ന് ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വാങ്ങി മൂല്യ വർദ്ധിത ഉത്ന്നപങ്ങളാക്കി വിപണനം ചെയ്യുകയാണ് ഗ്രാമദീപം എഫ്.പി.ഒ കർഷക കൂട്ടായ്മ ചെയ്യുന്നത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ മുഖ്യാതിഥിയായി. ആത്മ ഡയറക്ടർ എസ്.സ്വപ്ന കായക്കൊടിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ, സജിഷ എടക്കുടി, ടി.കെ.മോഹൻ ദാസ്ടി .കെ ബിജു, പപ്പൻ കരണ്ടോട്, ചന്ദ്രമോഹനൻ . സുനിൽകുമാർ, പി.വിദ്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |