ബാലുശ്ശേരി: 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ കമ്മിഷൻ ജി.പി.ഡി.പി പ്രകാരം ശിശുസൗഹൃദ ഗ്രാമമാക്കുന്നതിനായി പനങ്ങാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മുണ്ടക്കരയിൽ വൈബ്രെൻഡ് ഗ്രാമസഭ സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി.സഹീർ, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ ഷാജി.കെ.പണിക്കർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സൺ എൻ.ഡി, ഗ്രാമപഞ്ചായത്ത് എൻജിനിയർ ജീന.കെ. ഇ, മെഡിക്കൽ ഓഫീസർ എം.എൻ. അപർണ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. കെ. പത്മനാഭൻ, പി.സി പുഷ്പ, പി. എസ് ഭാരതി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |