മേപ്പയ്യൂർ: അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പാളപ്പുറത്തുൽ ഷബീറിന് വേണ്ടി വാങ്ങിയ അഞ്ച് സെൻ്റ് ഭൂമിയുടെ ആധാരം പാണക്കാട്ട് ബഷീറലി ശിഹാബ് തങ്ങൾ കൈമാറി. ഷബീറിൻ്റെ ചികിത്സയ്ക്കായി സ്വരൂപിച്ച സംഖ്യയിൽ ചികിത്സയ്ക്ക് ശേഷം ബാക്കി വന്ന തുകയ്ക്ക് ഒരുവീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വാങ്ങികൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.പഞ്ചായത്ത് മുസ് ലിംലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി, ശാഖാ ലീഗ് പ്രസിഡന്റ് സി.എം ബഷീർ , ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മലയിൽ, പി.പി.കെ അബ്ദുള്ള,സി.കെ.നൗഷാദ് മുസ്ലിയാർ, സി.കെ.മുഹമ്മദ്, ടി.കെ മുഹമ്മദ്, കെ.സി ഇബ്രാഹിം, ആവള മുഹമ്മദ്, സി.കെ മൊയ്തിഹാജി, സി.കെ റഷീദ്, സി.കെ മുജീബ്, ഫൈസൽചാവട്ട്, മുഹമ്മദ് കുരുടിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |