SignIn
Kerala Kaumudi Online
Saturday, 24 October 2026 9.06 AM IST

ഏകദിന ഓറിയൻ്റേഷൻ

img20250108
ജെ.ആർ.സി.കൗൺസിലർമാരുടെ ഏകദിന ഓറിയ സ്റ്റേഷൻ ടി.ദീപ്തി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഉപജില്ലയിലെ ജെ. ആർ. സി കൗൺസിലർമാരുടെ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം മുക്കത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ഉദ്ഘാടനം ചെയ്തു. നേതൃഗുണം, റെഡ്ക്രോസിന്റെ പ്രസക്തി, ജെ. ആർ. സി. ടിപ്സ്, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ സി.കെ. വിജയൻ(മുൻ ബി.പി.ഒ ), കെ.രാജേന്ദ്രകുമാർ, പി.അബ്ദുറഹ്‌മാൻ, രഞ്ജീവ് കുറുപ്പ് എന്നിവർ പരിശീലനം നൽകി. ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെ ബിരിയാണി ചലഞ്ചിലേക്ക് കൗൺസിലർമാർ നൽകിയ സംഭാവന കൈമാറി. പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.പി. ഖദീജ , ഷിബിൻ, സിജു, സീന, ഷിംന, ദീപ, ഷമീമ , സി.ടി. ദിൽഷാദ്,ടി. പി. അബൂബക്കർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL