നാദാപുരം: സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തിയുടെ നേത്യത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച പേരോട് സ്കൂളിനുള്ള അവാർഡ് വിതരണം ചെയ്തു. സ്കൂളിലെ ജേർണലിസം അദ്ധ്യാപകനായ ഇസ്മായിൽ വാണിമേൽ സംവിധാനം ചെയ്ത അച്ഛന്റെ മകൻ എന്ന ഷോർട്ട് ഫിലിമിനാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സമ്മാനം ലഭിച്ചത്. അവാർഡും 10000 രൂപയുടെ ചെക്കും ജോയിന്റ് എക്സൈസ് കമ്മീഷണർ (നോർത്ത് സോൺ) കെ.എസ്.ഷാജി ഇസ്മായിൽ വാണിമേലിന് സമ്മാനിച്ചു. തൂണേരിയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധസത്യൻ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |