SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

പരിക്കേറ്റ കാട്ടാനകുട്ടിക്ക് ചികിത്സ നൽകാത്തതിൽ പ്രതിഷേധം

ele
ആനക്കുട്ടി (ഫയൽ ചിത്രം)

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കുടലിനും മറ്റു ഗുരുതര പരിക്കേറ്റ ആന കുട്ടിയെ പിടിച്ചതിന് ശേഷം ചികിത്സ നൽകി സുഖപെടുത്താതെ തിരിച്ച് വനത്തിൽ വിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തികച്ചും ക്രൂരമാണെന്ന് വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. വന്യജീവി സംരക്ഷണവും വന്യജീവി സഹവർത്തിത്വവും പ്രസംഗിക്കുന്ന വകുപ്പ് ഒരു മിണ്ടാപ്രാണിയോട് കാണിച്ചത് പ്രതിഷേധാർഹവും ക്രൂരവുമാണ്. മനുഷ്യ ഗന്ധം ശരീരത്തിൽ ഏറ്റ കുട്ടിയാനയെ മറ്റാനകൾ കൂട്ടത്തിൽ കൂട്ടില്ല. അതിനെ കടുവ കൊന്ന് തിന്നാതെ സുഖമായാൽ തന്നെ മന്യഷ്യന് ഭീഷണിയാകും എന്ന് മുൻ അനുഭവം ഉണ്ട്. മനുഷ്യനോട് ഇടപെട്ട കാട്ടാന ഭാവിയിൽ പ്രതികാരദാഹിയായി ജനവാസമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കും. വർഷങ്ങൾക്ക് മുമ്പ് പരിക്കേറ്റ് സുഖമായ പാത്തികാലൻ എന്ന ആന ജനങ്ങൾക്കും വനംവകുപ്പിനും സ്ഥിരം ഭീഷണി ആയിരുന്നു. ഇത്തരം ആനകളെ പിടിച്ച് കഴിഞ്ഞാൽ ചികിത്സിച്ച് സുഖപ്പെടുത്തി വളർത്തി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമാക്കണമെന്നും യോഗം പറഞ്ഞു. കഴിഞ്ഞ മാസം തെറ്റ് റോഡിൽ നിന്നും പിടിച്ച് കാട്ടിൽ വിട്ട ആന കുട്ടിയെ കാട്ടാനക്കൂട്ടം കൂട്ടത്തിൽ കൂട്ടാതെ കരഞ്ഞ് അലഞ്ഞ് നടക്കകയാണെന്നാണ് അറിവ്. പരിക്കേറ്റ ആന കുട്ടിയെ പിടിച്ച് സുഖപെടുത്തി സംരക്ഷിക്കണമെന്നും ഭാവിയിൽ ഉണ്ടാകാവുന്ന ഭീഷണി ഒഴിവാക്കണമെന്നും വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപെട്ടു. ടി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.സന്തോഷ്, വി.ആർ. ജയചന്ദൻ, സന്തോഷ് കുമാർ തോൽ പെട്ടി, അബ്ദുൾ നാസർ ബാവലി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL