തിരുവമ്പാടി: നാടൻ കലകളുടെ പെരുമകളെ ഉയർത്തിപ്പിച്ച് - മുൻ കാല സാമൂഹ്യ ജീവിതങ്ങളിലെ അണയാത്ത നന്മകളെ ആധുനിക സമൂഹം വീണ്ടെടുക്കണമെന്ന് കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. ജനചേതനാ നാടകോത്സവത്തിൻ്റെ ഭാഗമായി നടന്ന ഫോക്‌ലോർ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോക്‌ലോർ ചെയർമാൻ ഡോ. വി.ജയരാജൻ അദ്ധ്യക്ഷനായി.കെ.ആർ ബാബു, ഡോ. എസ്.ശ്രീധരൻ, ഡോ. അനില, ഡോ. ബി. വേണുഗോപാൽ ഡോ. വൈ.വി.കണ്ണൻ, കോയ കാപ്പാട്, കീഴില്ലം ഉണ്ണികൃഷ്ണൻ, കെ.സുരേശൻ, ഡോ. ബി അനന്തകൃഷ്ണൻ ഡോ. ജയിംസ് പോൾ, ഡോ. അബ്ബാസ് - എന്നിവർ ഫോക്ക് ലോർ പഠനം സംബന്ധിച്ച വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |