കോഴിക്കോട്: യുവകലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'എം.ടി നിലക്കാത്ത ഓളങ്ങൾ' എന്ന പേരിൽ എം.ടി അനുസ്മരണം നടത്തി. യുവകലാ സാഹിതിയുടെ സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനുമായ ആലങ്കോട് ലീലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ടി യെപോലെ ഒരാൾ ഇനി മലയാളത്തിൽ ഉണ്ടാവില്ല. നിലക്കാത്ത ഓലങ്ങളായി എം ടി ഇനിയും ഇവിടെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ യു. കെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി.
കെ. വി സത്യൻ ,എ പി കുഞ്ഞാമു, ടി വി ബാലൻ, ഒ കെ മുരളീകൃഷ്ണൻ, അഷ്‌റഫ് കുറുവട്ടൂർ, അനീസ സുബൈദ, ഡോ. ശരത് മണ്ണൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |