SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ഹരിത സമൃദ്ധി പദ്ധതിയ്ക്ക് തുടക്കം

photo
ഹരിത സമൃദ്ധി പദ്ധതി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വീടുകളിൽ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെ കൃഷിഭവൻ നടപ്പിലാക്കുന്ന ഹരിത സമൃദ്ധി വാർഡ് പ്രവർത്തനത്തിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 17ാം വാർഡിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഹരിത സമൃദ്ധി വാർഡുകളായി മാറിയ 6, 11 വാർഡുകളുടെ പ്രഖ്യാപനവും നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ എം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശുഭശ്രീ പദ്ധതി വിശദീകരിച്ചു. ഹരിത കേരളം മിഷൻ ആർ. പി കൃഷ്ണപ്രിയ എം പി പ്രസംഗിച്ചു. വാർഡ് മെമ്പർ പി.ഇന്ദിര സ്വാഗതവും കാർഷിക വികസന സമിതി അംഗം ബഷീർ നന്ദിയും പറഞ്ഞു. കാർഷിക കർമസേന അംഗങ്ങളായ രാജൻ, സത്യനാഥൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL