കോഴിക്കോട്: കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് , ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ നൈപുണ്യ ശിൽപ്പശാല മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് ഇപ്പോഴത്തെ തൊഴിൽ സംസ്കാരമെന്ന് മന്ത്രി പറഞ്ഞു.
പുതിയ കാലഘട്ടത്തിൽ തൊഴിലിന്റെ സ്വഭാവം മാറുകയാണ്. തൊഴിൽ സദ്ധ്യത മനസിലാക്കിയുള്ള പരിശീലനങ്ങൾക്ക് സർക്കാർ മുൻഗണന നൽകും. ശാസ്ത്രീയ ചിന്തകൾക്ക് പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സബ് കളക്ടർ ഹർഷിൽ ആർ. മീണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി വിനോദ്, കോഴിക്കോട് എൻ.ഐ.ഇ.എൽ.ടി ഡയറക്ടർ എസ് പ്രതാപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |