ബേപ്പൂർ :സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉത്തര മേഖല കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് എച്ച്. എസ്. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വന്യജീവി സംരക്ഷണത്തിൻ്റെ പ്രാധാന്യം പകർന്ന് ജംഗിൾ ഓർക്കസ്ട്ര എന്നപേരിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു . എ പി ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി. സൗദത്ത് സി.കെ, നൂറുദ്ദീൻ കോയ, ഫജറു സാദിഖ്, ഫോറസ്റ്റ് ഓഫീസർ വബീഷ് .എം എന്നിവർ പ്രസംഗിച്ചു. പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രഫി ജേതാവുമായ അഭിജിത്ത് പേരാമ്പ്ര ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |