SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

സാംസ്കാരിക പരിപാടികൾക്ക് ഇടമില്ലാതെ സാഹിത്യ നഗരം, ഒന്നു തുറക്കൂ... ടൗൺഹാളും ടാഗോർ ഹാളും

townhall

കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട്ട് കലാ, സാംസ്കാരിക പരിപാടികൾ നടത്താൻ മിതമായ നിരക്കിൽ സ്ഥലമില്ലാതെ വലയുകയാണ് സംസ്കാരിക സംഘടനകൾ. നവീകരണത്തിനായി ടൗൺഹാളും ടാഗോർ ഹാളും അടച്ചതാണ് കലാ- സാംസ്കാരിക പ്രവർത്തകർക്ക് തിരിച്ചടിയാ യത്. വൻ വാടക കൊടുത്ത് സ്വകാര്യ ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ നടത്താനാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

മൂന്നു മാസത്തിനിടെ തുറക്കുമെന്ന് പറഞ്ഞ ടൗൺഹാൾ നാലു മാസമായിട്ടും അടഞ്ഞുകിടപ്പാണ്. ടാഗോർ ഹാളാകട്ടെ ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി കോംപ്ലക്സ് മാതൃകയിൽ നവീകരിക്കാനൊരുങ്ങുകയാണ്. അതോടെ സംസ്കാരിക സംഘടനകൾക്ക് ചുരുങ്ങിയ വാടകയ്ക്ക് കിട്ടാനിടയില്ല. അടച്ചിട്ട് രണ്ടര കൊല്ലവുമായി. നവീകരണം വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ കോർപ്പറേഷന് നിവേദനം നൽകിയെങ്കിലും നടപടിയില്ല. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 3ന് രാവിലെ 9 മുതൽ രാത്രി 9 വരെ ടൗൺഹാളിനു മുന്നിൽ പാട്ടും നാടകവുമൊക്കെയായി സർഗാത്മക സമരം അരങ്ങേറും. കലാ,സാഹിത്യ സാംസ്കാരിക സംയുക്‌ത വേദിയുടെ നേതൃത്വത്തിലാണ് സമരം. ഇതു സംബന്ധിച്ച കൺവെഷൻ എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു

ആവശ്യങ്ങൾ

സാംസ്കാരിക പരിപാടികൾക്ക് മാനാഞ്ചിറ സ്ക്വയറിലെ ഓപ്പൺസ്റ്റേജ് രാത്രി 10 വരെ അനുവദിക്കുക,

ആനക്കുളം സാംസ്കാരിക നിലയത്തിന്റെ ഘടന മാറ്റി നാടകത്തിനും റിഹേഴ്സലിനും നൽകുക,

മിഠായത്തെരുവ് കവാടത്തിൽ കലാപരിപാടികൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുക,

കണ്ടംകുളം ജൂബിലി ഹാൾ കുറഞ്ഞ നിരക്കിൽ കലാ-സാംസ്ക‌ാരിക പരിപാടികൾക്ക് അനുവദിക്കുക,

ടൗൺഹാളിന്റെ പുറംമതിലിൽ കോഴിക്കോടിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ചിത്ര, ശിൽപങ്ങൾ സ്ഥാപിക്കുക.

ഇന്ന് നടക്കുന്ന യോഗത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി സമരം ശക്തമാക്കുന്നതിനെപ്പറ്റി ആലോചിക്കും.

-സന്തോഷ് പാലക്കട

രക്ഷാധികാരി, കാഴ്ച

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL