SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

വോയ്‌സ് അമ്പലപ്പടി ഓപ്പൺ വോളി. ഫെബ്രുവരിയിൽ

volli
ഓപ്പൺ വോളി.

കോഴിക്കോട്: വോയ്‌സ് അമ്പലപ്പടിയുടെ 44-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒതങ്ങാട്ട് മമ്മത് കോയ (കസ്‌തൂരി)യുടെ സ്‌മരണാർത്ഥം രണ്ടാമത് സംസ്ഥാനതല ഓപ്പൺ വോളിബോൾ ടൂർണമെന്റ് ഫെബ്രു. 5 മുതൽ 9 വരെ നടക്കും. എരഞ്ഞിക്കൽ-അമ്പലപ്പടി ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എരഞ്ഞിക്കൽ പി.വി.എസ്. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം.

5 ന് വോളിബോൾ മുൻ ദേശീയതാരം ജോസ് ജോർജ് ഉദ്ഘാടനം ചെയ്യും. 8 ടീമുകളാണ് മത്സരിക്കുന്നത്. മത്സരത്തിന്റെ അനുബന്ധമായി 1, 2 തിയതികളിൽ പ്രാദേശിക തല ടൂർണമെന്റും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജാഫർ പൂമക്കോത്ത്, നിസാർ എൻ. വി, സിറാജ് എരഞ്ഞിക്കൽ, മുരളീധരൻ സി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL