SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

നവീകരണം പൂർത്തിയാക്കി,​ ടൗൺ ഹാൾ ഒൻപതിന് തുറക്കും

dddd

കോഴിക്കോട്: നഗരത്തിലെ കലാ-സാസ്കാരിക പരിപാടികളുടെ പ്രധാനവേദിയായ ടൗൺ ഹാൾ നവീകരണം പൂർത്തിയാക്കി പുതുമോടിയിൽ ഒൻപതിന് തുറക്കും. 300 കസേരകൾ സ്ഥാപിക്കാനുള്ള പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കസേരകൾ പിന്നോട്ട് പോകുന്നതിനനുസരിച്ച് ഉയരം കൂടുന്ന വിധത്തിലാണ് സജ്ജീകരിക്കുന്നത്. പൈതൃകം നിലനിർത്തിയാണ് ടൗൺഹാളിന്റെ നവീകരണം. സ്റ്റേജിന്റെ തറ, കർട്ടൻ എന്നിവ നന്നാക്കൽ പൂർത്തിയായി. സ്റ്റേജിന് സമീപമുള്ള ശുചിമുറിയും നന്നാക്കിയിട്ടുണ്ട്. പെയിന്റടി പൂർത്തിയായി. നവീകരണത്തിനായി കഴിഞ്ഞ സെപ്തംബറിലാണ് ടൺ ഹാൾ അടച്ചു പൂട്ടിയത്. 30 ലക്ഷത്തിലേറെ ചെലവഴിച്ചാണ് നവീകരണം. നാല്‌ വർഷം മുമ്പാണ് ടൗൺ ഹാളിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ദിവസവും പരിപാടികൾ നടന്നിരുന്ന ടൗൺ ഹാൾ അടച്ചിട്ടത് പ്രയാസം സൃഷ്ടിച്ചിരുന്നു. താത്കാലിക സംവിധാനമായി നവീകരണത്തിനായി പൂട്ടിയ ടാഗോർ ഹാളിന്റെ മുറ്റം സജ്ജീകരിക്കുകയായിരുന്നു. 1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ ജൂബിലി ആഘോഷത്തിലാണ് ടൗൺഹാൾ ഉയർന്നത്.

 ചെലവ്

30 ലക്ഷം

ഉദ്ഘാടനം 9 ന്

നവീകരിച്ച കോഴിക്കോട് ടൗൺ ഹാളിന്റെ ഉദ്ഘാടനം ഒൻപതിന് വൈകീട്ട് 4.30 ന് പൊതു മരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് മേയർ ഡോ.ബിനാ ഫിലിപ്പ് അറിയിച്ചു. ഡെ. മേയർ സി.പി. മുസാഹിർ അഹമ്മദ്, കോഴിക്കോട്ടെ കലാസാംസ്‌കാരിക സംയുക്ത വേദി ഭാരവാഹികൾ പങ്കെടുത്ത മേയറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട്ടെ പ്രമുഖ സംഗീത കലാകാരന്മാർ അണി നിരക്കുന്ന സംഗീത നിശയും അരങ്ങേറും. യോഗത്തിൽ ടി.പി. ദാസൻ, വിൽസൺ സാമുവെൽ, കെ. സലാം, കെ.സുബൈർ, സന്നാഫ് പാലക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL