കൊയിലാണ്ടി: മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും കർഷക തൊഴിലാളി വിരുദ്ധവുമാണ് പുതിയ കേന്ദ്ര ബഡ്ജറ്റെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ. പി വസന്തം, പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. വിജയഭാരതി അദ്ധ്യക്ഷത വഹിച്ചു. കെ.എം ശോഭ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പത്മിനി ചാത്തോത്ത്, ഷീല അജിത്, ആശ മധുപാൽ, ദിവ്യ ശെൽവരാജ്, റസിയ ഫൈസൽ, ദിപിഷ, കാർത്യായനി എന്നിവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |