SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

നേത്രപരിശോധനാ ക്യാമ്പ്

kunnamangamneus
' സൗജന്യ നേത്ര പരിശേധാന ക്യാമ്പ് . മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

പയമ്പ്ര: പുറ്റ്മണ്ണിൽ താഴം അരുണോദയം വായനശാല വയോജനവേദിയും മുക്കം കാലിക്കറ്റ്‌ കണ്ണാശുപത്രിയും ചേർന്ന് പയമ്പ്ര എ.എൽ.പി. സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌, എം. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ നേത്ര രോഗ വിദഗ്ദ്ധയും കൗൺസിലറുമായ റഫീദ മുഖ്യ പ്രഭാഷണം നടത്തി. പി. ഗംഗാധരൻ നായർ, കെ. സി. ഭാസ്കരൻ,​ പി. ശ്രീനിവാസൻ നായർ,​ അനീഷ സുധേഷ്‌ എന്നിവർ പ്രസംഗിച്ചു. ലിമിഷ ബിജു, പി. കൃഷ്ണൻ കുട്ടി, നിഷാദ്, ശിവരാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL