എകരൂൽ: അമേരിക്കയിലെ പ്ലാനിറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിയരാസോ ഇന്റർനാഷനൽ അവാർഡ് കരസ്ഥമാക്കിയ ഐ.ഐ.ടി കാൺപൂർ ഗവേഷക വിദ്യാർത്ഥി കെ.ടി മിഷാലിനെ യൂണിറ്റി കൾച്ചറൽ ആൻഡ് ഗൈഡൻസ് സെന്റർ നൊരൊത്ത് അനുമോദിച്ചു. പി.പി. അബ്ദുൽ ലത്തീഫിന്റെ അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം ഉപഹാര സമർപ്പിച്ച്, യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പി, അബ്ദുറഹ്മാൻ ടി.കെ , ഷഫീക്ക് ടി.പി , എം .ഹംസ, ടി.പി. അഷ്റഫ്, മഹ്മൂദ്. എൻ,കെ. ഉമ്മർ ,എൻ. ഷമീർ പ്രസംഗിച്ചു. എൻ.പി . മുഹമ്മദ്, റഫീഖ്. പി.പി, കരീം കെ.ടി, മുനീറ, അബ്ദുള്ള സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |