നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. വനജ മുഖ്യാതിഥിയായി. ടി.കെ. അരവിന്ദാക്ഷൻ, രാജൻ കൊയിലോത്ത്, എൻ. നിഷ, ഷീമ വളളിൽ, എ.ഡാനിയ, ഗംഗാധരൻ പാച്ചാക്കര, ടി.വി. ഗോപാലൻ, പി.കെ. ബാലൻ, വി. കുഞ്ഞിക്കണ്ണൻ, ഇ. വി.കല്യാണി, ടി. അനിൽകുമാർ, സി. സുരേന്ദ്രൻ, വി.പി. സുരേന്ദ്രൻ, പി.വി.നിഷ, ടി.കെ. ഷിബിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |