പേരാമ്പ്ര: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ പേരാമ്പ്ര ഫയർസ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.സി പ്രേമനെ സി.പി.എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.എം ജില്ലാകമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി. മനോജ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ ദാസൻ, എൻ.ആർ രാഘവൻ, എം. അശോകൻ, കെ.പി സതീശൻ, എൻ.ദിനേശൻ , എൻ ഷാജു, എം സതീശൻ, ടി.വി ബാബു, കെ.സി ജാഫർ, കെ.എം രതീഷ്, പി.ദിനേശൻ, വി.കെ സുധീഷ് ,കെ.എം ദിജേഷ് ,ഷിജു മച്ചലത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |