നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴ കൈയ്യേറി ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ കളിസ്ഥലം നിർമ്മിക്കുന്ന പ്രവൃത്തി അവസാനിപ്പിക്കുക, പുഴയിൽ നികത്തിയ മണ്ണ് നീക്കം ചെയ്യുക,
പുഴയിലെ മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യ കിസാൻ സഭ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഴയോരത്ത് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജലീൽ ചാലിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, സി.എച്ച്. ദിനേശൻ, ടി. സുഗതൻ, സി.സുരേന്ദ്രൻ ,കെ.ടി.കെ. ചാന്ദിനി, സന്തോഷ് കക്കാട്ട്, ഗഫൂർ പേരോട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |