കുന്ദമംഗലം: കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെയും പുതുതായി ആരംഭിച്ച കുരിക്കത്തൂർ ബ്രാഞ്ചിന്റെയും ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സേഫ് റൂം ഉദ്ഘാടനം അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ആദ്യ നിക്ഷേപ സ്വീകരണം എൻ.എം ഷീജ നിർവഹിച്ചു. കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ലിജി പുൽകുന്നുമ്മൽ, വി.അനിൽകുമാർ, ടി.പി മാധവൻ, പ്രീതി യുസി , റീന, പി. ഷൈപു, ജനാർദ്ദനൻ കളരിക്കണ്ടി, രജിൻ ദാസ്, അബ്ദുൾ ഗഫൂർ, കെ.പി സുധീർ, എൻ കേളൻ, ഭക്തോത്തമൻ, കെ.കെ ഗോപൻ ,കെ.എം ഗിരീഷ്,നിതിൻ കെ.ടി പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |