SignIn
Kerala Kaumudi Online
Thursday, 22 October 2026 3.30 PM IST

കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം

photo
ഡോ : മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷേമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഡോ.മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. സി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സി.അപ്പുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ടി.എം സുധാകരൻ പ്രവർത്തന റിപ്പോർട്ടും കെ.പി രവീന്ദ്രൻ വരവ് ചെലവ് കണക്കും പി. സുധാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ. സുകുമാരൻ, ശ്രീധരൻ അമ്പാടി, വിജയഭാരതി , ഷംസുദ്ദീൻ പ്രസംഗിച്ചു. ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി സി.രാമകൃഷ്ണൻ (പ്രസിഡന്റ്), ടി.എം സുധാകരൻ (സെക്രട്ടറി), കെ.പി. രവീന്ദ്രൻ (ട്രഷറർ) തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL