SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

അദ്ധ്യാപക പരിശീലകരെ ആദരിച്ചു

img
ബി ആർ സി യുടെ അധ്യാപക പരിശീലകർക്കുള്ള ആദരം ഡി.പി.സി ഡോ. എ.കെ. അബ്ദുൾ ഹക്കിം ഉദ്ഘാടനം ചെയ്യുന്നു.

വടകര: അദ്ധ്യാപക പരിശീലനങ്ങളിൽ പരിശീലകരായ പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി അദ്ധ്യാപകരെ വടകര ബി.ആർ.സി ആദരിച്ചു. സമഗ്രശിക്ഷ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ - ഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കിം പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു പ്രേമൻ , വടകര എ.ഇ.ഒ വി.കെ. സുനിൽ, ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് , പ്രിൻസിപ്പൽമാരായ കെ. നിഷ , സുധീഷ് ബാബു എന്നിവർ പ്രസംഗിച്ചു. ബി.പി.സി വി.വി.വിനോദ് സ്വാഗതവും ട്രെയിനർ വി.കെ. ശിജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ADARAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL