കൊടിയത്തൂർ: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയർമെൻ്റിൻ്റെ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കേഡറ്റുകൾ നെൽവയൽ തണ്ണീർതട ശുചീകരണം നടത്തി. സൗത്ത് കൊടിയത്തൂർ ആന്യം തോടും വയലുമാണ് ശുചീകരിച്ചത്. ശുചീകരണത്തിൽ ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറാൻ സ്കൂളിലെത്തിച്ചു. പി.ടി.എ പ്രസിഡൻ്റ് സി.ടി കുഞ്ഞോയി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക എ.കെ.കദീജ അദ്ധ്യക്ഷത വഹിച്ചു. പി. സി.മുജീബ് റഹിമാൻ, എം.അബ്ദുൽ നസീർ, ടി.എൻ.നസീല , എൻ.ഷാഹുൽ ഹമീദ് , കെ.ശാമിൽ റബാഹ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |