വടകര : സി.പി.എം ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറി പി .നാരായണന്റെ എട്ടാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി.കൊളരാട് തെരുവിൽ നടന്ന സംഗമം സി .പി. എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി നേതാക്കളായ പി.പി. നാരായണൻ, കെ.കുഞ്ഞിക്കൃഷ്ണൻ, സി .കെ നാരായണൻ, പി.പി ശ്രീധരൻ , റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട അഴിയൂർ സി .ഡി .എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവരെ ആദരിച്ചു. കെ.കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി .ശ്രീധരൻ, എം.പി ബാബു, സുജിത്ത് പുതിയോട്ടിൽ, ഷാജി കൊളരാട് ,നിധീഷ് കോമത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |