കോഴിക്കോട്: സർക്കാർ അവഗണനയ്ക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ കളരിപ്പണിക്കർ ഗണക കണിശ ഐക്യവേദിയുടെ നേതൃത്വത്തിൽ 11 ന് രാവിലെ 10ന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഡോ. പാച്ചല്ലൂർ അശോകൻ ഉദ്ഘാടനം ചെയ്യും. ബേപ്പൂർ മുരളീധര പണിക്കർ അദ്ധ്യക്ഷത വഹിക്കും. സർക്കാർ ഉറപ്പു നൽകിയ സോഷ്യോ ഇക്കണോമിക് സർവേ നടത്തുക, ഇ ഗ്രാന്റ് തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി വിതരണം ചെയ്യുക, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ദിവസവേതനടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി മാത്രമാക്കുക, സഹകരണ സംഘം നിയമനങ്ങളിൽ ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ. വാർത്താസമ്മേളനത്തിൽ പി.കെ. ബാലൻ, എ.കെ വിദ്യാധര പണിക്കർ, കമല ആർ പണിക്കർ, സി.കെ സതീഷ് കുമാർ, ടി കെ വിദ്യാധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |