മേപ്പയ്യൂർ: മേപ്പയ്യൂരിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയും വിധം പൊതുകളിസ്ഥലം അനുവദിക്കണമെന്ന് എ.ഐ.എസ്.എഫ് മേപ്പയ്യൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഹരികൃഷ്ണ ഉദ്ഘാടനം ചെയ്തു. പി.ആർ അക്ഷത് അദ്ധ്യക്ഷത വഹിച്ചു. സി.കെ അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി. ബിജു, എം.കെ രാമചന്ദ്രൻ, ധനേഷ് കാരയാട്, അഖിൽ കേളോത്ത്, പി.ആർ അദ്വൈത്, ഹർഷിൻ സജീവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ അശ്വതി (പ്രസിഡന്റ്),സി.കെ വിനായക് (വൈസ് പ്രസിഡന്റ്), പി ആർ അക്ഷത് (സെക്രട്ടറി), അലോക് ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |