കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അനധികൃതമായി പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് മാലിന്യവും അടിയന്തരമായി എടുത്തുമാറ്റി കോരപ്പുഴയെ സംരക്ഷിക്കണമെന്ന് കോരപ്പുഴയിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 15 ന് വൈകിട്ട് നാലിന് മത്സ്യതൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് വെങ്ങളം മുതൽ കോരപ്പുഴ വരെ മനുഷ്യചങ്ങല തീർക്കും. വാർഡ് മെമ്പർ സന്ധ്യ സമര പ്രഖ്യാപനം നടത്തി. പി.സി. സതീഷ് ചന്ദ്രൻ, സി.എം. സുനിലേശൻ, ടി.പി. വിജയൻ, പി.കെ. സന്തോഷ്, അജയകുമാർ .പി.കെ, ചന്ദ്രശേഖരൻ , കെ.സി.ഗണേശൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |