കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാരെ അവഗണിച്ചു എന്നാരോപിച്ച് കെ.പി.എസ്.ടി.എ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. 2024 ജൂലായ് ഒന്നുമുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്ഷേമ പെൻഷൻ കാര്യത്തിലും സർക്കാർ വഞ്ചന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ടി ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.എം.ശ്രീജിത്ത് ,ടി.ആബിദ്, ജില്ലാ സെക്രട്ടറി ഇ.കെ.സുരേഷ്, ട്രഷറർ എം.കൃഷ്ണമണി, ടി. അശോക് കുമാർ, പി.രാമചന്ദ്രൻ, ഷാജു.പി.കൃഷ്ണൻ, ടി.കെ.പ്രവീൺ, പി.കെ.രാധാകൃഷ്ണൻ, മനോജ് കുമാർ കെ.പി, സുജേഷ് കെ.എം, സുനന്ദ സാഗർ, ഷർമ്മിള.എൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |