SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പൂർവ വിദ്യാർത്ഥി കൂട്ടായ്മ വാർഷികം ആഘോഷിച്ചു

kunnamangalamnews
ഒപ്പം മൂന്നാം വാർഷിക ആലോഷം വി.പ്രേമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'ഒപ്പം' മൂന്നാം വാർഷികം ആഘോഷിച്ചു. മുൻ പ്രധാനാദ്ധ്യാപകൻ വി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. പി.യഹിയ എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. പി.ജയചന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കെ. മാധവി, അബൂബക്കർ പുല്ലാട്ട് എന്നിവരെ അനുസ്മരിച്ചു. ബാബു നെല്ലൂളി, പി.പവിത്രൻ, വി.സജിത, നാസർ കാരന്തൂർ, സുനിൽ കാരന്തൂർ, ശ്യാമപ്രഭ, ശോഭിത.കെ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ സി.ശിവദാസൻ, അജിത അരിയിൽ, ടി.പത്മാക്ഷൻ, ശൈലജ ദേവി, വി.സജി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ട്രഷറർ ഐ മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL