SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം

manu
സൂര്യ കിരീടം അവാർഡ് വി എം വിനുവിൽ നിന്നും ഡോ.മനു മൻജിത്ത് ഏറ്റുവാങ്ങുന്നു.

അത്തോളി: അത്തോളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം സൂര്യകിരീടം - 25 ഉദ്ഘാടനം സംവിധായകൻ വി.എം വിനു നിർവഹിച്ചു. സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അത്തോളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ സൂര്യകിരീടം അവാർഡ് വി.എം. വിനുവിൽ നിന്ന് ഡോ.മനു മൻജിത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ ശ്രീജിത്ത് അത്തോളി നിർമ്മിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ വി.എം വിനു ഏറ്റുവാങ്ങി. ലീലാവതി ടീച്ചർ, വിനോദ് അത്തോളി , കബനി, അശ്വിനി അജീഷ്, സി റിയോന, ശിവ തീർത്ഥ , സീതാലക്ഷ്മി എന്നിവരെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL