SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

കെ.എം.എസ്.എസ് സമ്മേളനം

photo
കേരള മൺപാത്ര നിർമ്മാണ സമുദായ സഭ 18-ാം ജില്ലാ കൗൺസിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുചുകുന്ന് കൊടക്കാട്ട് മുറിയിൽ ആഞ്ഞോളി കുഞ്ഞുകൃഷ്ണൻ പതാക ഉയർത്തുന്നു.

കൊയിലാണ്ടി: കേരളത്തിലെ മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് ഒരു ശതമാനം തൊഴിൽ സംവരണം അനുവദിക്കണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്)​ കോഴിക്കോട് ജില്ലാ കൗൺസിൽ സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന് തുടക്കമിട്ട് പഴയ കാല തൊഴിലാളി ആഞ്ഞോളി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. ഷിജു പാലേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി. രാഘവൻ ഉദ്ഘാടനം ചെയ്തു. എൻ. ഭാസ്ക്കരൻ, അനിൽകുമാർ തോടണ്ണൂർ, ശശി രാരോത്ത്, രാധാകൃഷ്ണൻ കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു. ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനംഎൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL