SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പാലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാവണം: കാന്തപുരം

kanthapuram
കോ​ഴി​ക്കോ​ട് ​ക​ട​പ്പു​റ​ത്ത് ​ന​ട​ന്ന​ ​കേ​ര​ള​ ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​പ​ദ്ധ​തി​ ​പ്ര​ഖ്യാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​ർ​ ​പ​ദ്ധ​തി​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തു​ന്നു

കോഴിക്കോട്: വില കൊടുത്ത് വാങ്ങാൻ ഗാസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും ജെറുസലം ആസ്ഥാനമായി പാലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പാലസ്തീന്റെ മണ്ണ് കൈയടക്കി വച്ചിരിക്കുന്നവർ അത് തിരികെ നൽകി അവരുടെ അവകാശങ്ങൾ വകവച്ചു കൊടുക്കണം.കേരളത്തിൽ കാലങ്ങളായി സൗഹൃദത്തിൽ കഴിയുന്നവരാണ് വ്യത്യസ്ത സമുദായങ്ങൾ. ഇവർക്കിടയിൽ വർഗീയതയും തീവ്രവാദവും വിഭാഗീയതയും പ്രചരിപ്പിച്ച് പരസ്പരം തെറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റിനിറുത്തണം. എല്ലാ ജനവിഭാഗങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.

തീവ്ര ചിന്താഗതികളിലേക്ക് നയിക്കുന്ന നീക്കത്തെ സമസ്ത ശക്തമായി എതിർക്കും. കേരളത്തിലെ മുസ്ലിം സാമൂഹിക ജീവിതത്തെ മുന്നോട്ട് നയിച്ചത് കേരളത്തിലെ പണ്ഡിത നേതൃത്വമായിരുന്നുവെന്നും കാന്തപുരം പറഞ്ഞു . കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷനായി. അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ. അലി അബ്ദുള്ള, മാളിയേക്കൽ സുലൈമാൻ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു. പതിനയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.‍

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL