കോഴിക്കോട്: കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ഫൗണ്ടേഷൻ (സി.ഐ.ഇ.എഫ്) 38ാമത് ദേശീയ കൺവെൻഷനും അന്താരാഷ്ട്ര സെമിനാറും ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എഡ്യുക്കേഷൻ കോളേജിൽ 13,14,15 തിയതികളിൽ നടക്കും. 13ന്ഓൺലൈനായും 14,15 തിയതികളിൽ ഓഫ് ലൈനായുമാണ് പരിപാടികൾ. അദ്ധ്യാപന രംഗത്തെ 14 അവാർഡുകൾ വിതരണം ചെയ്യും. ഡോക്ടറേറ്റ് ലഭിച്ചവരെ അനുമോദിക്കും.13 ന് കോഴിക്കോട് സർവകലാശാല വിദ്യാഭ്യാസ വിഭാഗം ഡീൻ ഡോ. കെ. അബ്ദുൽ ഗഫൂർ പതാക ഉയർത്തും. 14 ന് നടക്കുന്ന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഡോ.കെ.കെ അനിൽ കുമാർ, ഡോ.കെ ശിവരാജൻ, ഡോ.അശോകൻ നൊച്ചാട്, ശ്രീജേഷ് കോനോത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |